വനിതാ ദിനത്തിൽ വണ്ടർല കൊച്ചിയിൽ വനിതകൾക്ക് മാത്രം പ്രവേശനം

Posted on: March 4, 2021


കൊച്ചി : അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ കൊച്ചി ലോക വനിതാ ദിനമായ മാര്‍ച്ച് 8-ന് വനിതകള്‍ക്ക് മാത്രമായി തുറന്നു പ്രവര്‍ത്തിക്കുന്നു. ജി.എസ്.ടി. ഉള്‍പ്പെടെ 999 രൂപ വിലയുള്ള ടിക്കറ്റില്‍ ഈ ദിവസം വനിതകള്‍ക്ക് 1 + 1 എന്ന ഓഫറില്‍ 2 ടിക്കറ്റുകള്‍ ലഭിക്കുന്നതാണ്. ഈ ഓഫര്‍ വണ്ടര്‍ലായുടെ വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാവുന്നതാണ്.

വനിതകള്‍ക്കൊപ്പം 10 വയസ്സിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നതാണ്. അന്നേ ദിവസം വനിതകള്‍ക്കായി പ്രത്യേക മത്സരങ്ങളും വിജയികള്‍ക്കായി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.