താജില്‍ മഴക്കാല ഫുഡ് ഫെസ്റ്റ് ഇന്നുമുതല്‍

Posted on: July 5, 2019

കൊച്ചി : ഹോട്ടല്‍ താജ് ഗേറ്റ് വേയില്‍ ബബിള്‍ ഇന്‍ ദ റെയിന്‍ മഴക്കാല ഭക്ഷ്യമേളയ്ക്ക് വെള്ളിയാഴ്ച തുടക്കമാകുമെന്ന് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. താജിലെ ബബിള്‍ റെസ്റ്റോറന്റിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യമേള. ഭക്ഷണം ആവശ്യപ്പെടുമ്പോള്‍ത്തന്നെ ഉപഭോക്താവിന്റെ മുന്നില്‍വച്ച് പാചകം ചെയ്ത് വിളമ്പുന്നു എന്നതാണ് ഫെസ്റ്റിന്റെ പ്രത്യേകത.

മെക്‌സിക്കന്‍, ഇറ്റാലിയന്‍, കരിബിയന്‍, ലെബനീസ്, ഇന്ത്യന്‍ തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഫെസ്റ്റില്‍ ഉണ്ടാകും. കേരളത്തിലെ നാടന്‍ വിഭവങ്ങള്‍ക്ക് പ്രത്യേക കൗണ്ടറും ഉണ്ടാകും.
വെള്ളിയാഴ്ച വൈകീട്ട് 7.30 മുതല്‍ മേള ആരംഭിക്കും. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ് 28 ന് സമാപിക്കും.

ഓപ്പറേഷണല്‍ മാനേജര്‍ പ്രെസെന്‍ജിത്, ഷെഫ് സലിംകുമാര്‍ ജെന്നിഫര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

TAGS: Taj Gate Way |