സെബ്പാഡ് 7t500

Posted on: March 30, 2015

Zebpad-7t-500-3G-Big

സെബ്രോണിക്‌സ് 7 ഇഞ്ച് ഡിസ്‌പ്ലേയുള്ള 3ജി ടാബ്‌ലറ്റ് – സെബ്പാഡ് 7t500 വിപണിയിൽ അവതരിപ്പിച്ചു. 4.4 കിറ്റ്കാറ്റ് ഓപറേറ്റിംഗ് സിസ്റ്റം, 1.2 ജിഗാഹെർട്‌സ് കോർടെക്‌സ് എ7 ഡ്യുവൽ കോർ പ്രോസസർ, 1 ജിബി ഡിഡിആർ3 റാം, 1024 x 600 റെസ്‌ല്യൂഷൻ. 5 പോയിന്റ് ടച്ച് സ്‌ക്രീൻ ഡിസ്‌പ്ലേ. 5 മെഗാപിക്‌സൽ റിയർ ക്യാമറ, വീഡിയോ കോളിംഗിനായി 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. ഡ്യുവൽ സിം (ഡബ്ല്യുസിഡിഎംഎ/ ജിഎസ്എം). 8 ജിബി മെമ്മറി 32 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാനാകും.

സംഗീതപ്രേമികൾക്കായി എഫ്എം റേഡിയോ. ജിപിഎസ്. വൈഫൈ. 2800 എംഎഎച്ച് ലിതിയം-പോളിമർ ബാറ്ററിയാണ് സെബ്പാഡിനുള്ളത്. ഫയലുകൾ ഷെയർ ചെയ്യാൻ ബ്ലൂടൂത്ത് – യുഎസ്ബി സൗകര്യവുമുണ്ട്. 7,490 രൂപയാണ് സെബ്പാഡിന്റെ വില.

താങ്ങാവുന്ന വിലയിലുള്ള നവീന ഉത്പന്നമാണ് സെബ്പാഡ് എന്ന് സെബ്രോണിക്‌സ് ബ്രാൻഡിന്റെ ഉടമകളായ ടോപ്‌നോച്ച് ഇൻഫ്രോട്രോണിക്‌സ് ഡയറക്ടർ പ്രദീപ് ദോഷി പറഞ്ഞു. സെബ്രോണിക്‌സിന് രാജ്യത്തെമ്പാടുമായി 12,000 ത്തോളം ചാനൽപാർട്‌ണേഴ്‌സും 100 ലേറെ സർവീസ് സെന്ററുകളുമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.