ഹോണര്‍ എക്‌സ് സീരീസ്

Posted on: February 22, 2024

കൊച്ചി : എക്‌സ്ട്രാ മേന്മകളോടെ ഹോണറിന്റെ എക്‌സ് സീരിസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലിറങ്ങി. എക് സ് ബി മോഡലാണ് പുറത്തിറങ്ങിയത്. ഡിസ്‌പ്ലേ ഗുണനിലവാരം, മികച്ച ബാറ്ററി, സോഫ്റ്റ് വെയര്‍ പ്രകടനം തുടങ്ങിയ ഏറെ മേന്മകളോടെയാണ് ഹോണര്‍ എക്‌സ് ബി എത്തുന്നത്. ഇതോടൊപ്പം ഹോണര്‍ ചോയ്‌സ് എക്‌സ്5 ഇയര്‍ ബഡ്‌സും ഹോണര്‍ ചോയ്‌സ് സ്മാര്‍ട്ട് വാച്ചും കമ്പനി പുറത്തിറക്കി. അള്‍ട്രാ ബൗണ്‍സ് ആന്റി ഡ്രോപ്പ് 360 ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഈടുറ്റതും സ്ഥിരതയുള്ളതുമാണ് ഇത്.

എയര്‍ബാഗ് കുഷ്യന്‍ സാങ്കേതികത, ഷോക്ക് അബ്‌സോര്‍ബിങ് ഘടനതുടങ്ങിയവ ഒന്നര മീറ്ററില്‍നിന്നു വരെ ഫോണിന് വീഴ്ചയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. എല്ലാ ആറ് ഭാഗങ്ങളിലും നാല് കോണുകളിലുമുള്ളസംരക്ഷണം മാര്‍ബിള്‍ തറയില്‍ വിണാല്‍ പോലും ഫോണിന് കവചമൊരുക്കുന്നു.

5800 എംഎഎച്ച് ആണ് ബാറ്ററി. 25,999 രൂപയാണ് വില. തുടക്ക ഓഫര്‍ എന്ന നിലയില്‍ 699 രൂപവരുന്ന ചാര്‍ജര്‍ സൗജന്യമായി നല്‍കുന്നു. ആറു മാസത്തിനിടെ ഒറ്റത്തവണ സ്‌ക്രീന്‍ മാറ്റം, അധിക വോറന്റി തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ട്.

TAGS: Honor X Series |