240 വാട്‌സ് ചാര്‍ജിംഗ് സ്പീഡുമായി റിയല്‍മി ജിടി 3

Posted on: March 13, 2023

കൊച്ചി : ഏറ്റവും വേഗതയാര്‍ന്ന ചാര്‍ജിംഗ് സംവിധാനവുമായി റിയല്‍മി ജി ടി 3 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കി. സാങ്കേതിക മികവുകള്‍ക്ക് എന്നും ഒരുപടി മുന്നിലുള്ള ജിടി സീരിസില്‍ 240 വാട്‌സ് സ്പീഡുമായാണ് റിയല്‍മി ജിടി 3 എത്തുന്നത്. ഇത് മൊബൈല്‍ വ്യവസായത്തില്‍ ആദ്യത്തേതും യുഎസ്ബിസിയില്‍ പരമാവധിയുമാണ്. അതിനാല്‍ ഇനിയുമേറെക്കാലം ഇക്കാര്യത്തില്‍ റെക്കോഡ് റിയല്‍മി ജിടിക്ക് മാത്രമായിരിക്കും.

ബാറ്ററി റീചാര്‍ജിനായുള്ള കാത്തിരിപ്പ് മിനിറ്റുകളില്‍ നിന്ന് സെക്കന്‍ഡുകളിലേക്ക് മാറുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 4500 എംഎഎച്ച് ബാറ്ററിയുടെ 20 ശതമാനം നിറയാന്‍ കേവലം 80 സെക്കന്‍ഡുക
ള്‍ മതിയാകും. 98.5 ശതമാനമാണ് ഫോണിന്റെ ചിപ്‌സെറ്റ് ചാര്‍ജിംഗ് ട്രാന്‍സ്ഫര്‍ മികവ്. 12എ കാബിളാണ് ഉപയോഗിക്കുക. ഫോണിലും അഡാപ്റ്റററിലും ഗാന്‍ സാങ്കേതികതയായതിനാല്‍ അതിവേഗ ചാര്‍ജിംഗ്  സാധ്യമാകുന്നു. അഡാപ്റ്ററിന്റെ വലിപ്പവും താരമേന ചെറുതാണ്.

താപനില നിയന്ത്രിക്കുക എന്നതാണ് അതിവേഗ ചാര്‍ജിംഗ് അഡാപ്റ്ററുകളുടെ പ്രധാന പ്രശ്‌നം. 6580 എം എം2 ലാര്‍ജ് ലിക്വിഡ് കൂളിംഗ് ഫോണിന്റെ 61.5 ശതമാനം ബാറ്ററിയെയും കവര്‍ ചെയ്യുകയും താപനിയന്ത്രണം ഉറപ്പാക്കുകയും ചെയ്യുന്നു. ഉപയോഗത്തിനനുസരിച്ച് ബാറ്ററി ട്രാവല്‍ മോഡ്, സ്ലീപ് മോഡ്, ഇന്‍-കാര്‍ മോഡ് തുടങ്ങിയവയിലേക്ക് മാറുന്നു എന്ന സവിശേഷതയുമുണ്ടെന്ന് റിയല്‍മി ഇന്ത്യ സിഇഒ മാധവ് ഷേത്ത് പറഞ്ഞു.