നോക്കിയ ടി 21 ടാബ്ലറ്റ് അവതരിപ്പിച്ചു

Posted on: January 24, 2023

കൊച്ചി : നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 എംപി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടെ ടാബ്ലെറ്റില്‍ മുന്‍നിര സോഫ്റ്റ് വെയറുകളും സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ എച്ച്ഡി വീഡിയോ സ്ട്രീമിംഗ്, വോയിസ് കോളിംഗ്, എന്‍എഫ്‌സി തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനോടു കൂടിയ 10.3 ഇഞ്ച് 2കെ ഡിസ്‌പ്ലേയാണുള്ളത്. കടുപ്പമേറിയ അലൂമിനിയം ബോഡിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ടി21 ടാബ്ലെറ്റില്‍ ആന്റിനയ്ക്കായി 60 ശതമാനം റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇത് രൂപഭംഗിയില്‍ വിട്ടുവീഴ്ച ചെയ്യാതെതന്നെ ഈടു നിലനിര്‍ത്തുകയും ചെയ്യുന്നു. 15 മണിക്കൂര്‍ വെബ് ബ്രൗസിംഗ്, ഏഴുമണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ തുടങ്ങിയവ സാധ്യമാക്കുന്ന 8200 എംഎച്ച് ബാറ്ററിയാണ് ടി21 നുള്ളത്. ശരാശരി ബാറ്ററിയേക്കാള്‍ 60 ശതമാനം ആയുസ് കൂടുതലുണ്ട്.

‘തങ്ങളുടെ നോക്കിയ ടി20 യുടെ വിജയത്തെ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിട്ടുള്ള നോക്കിയ ടി21 ജോലിക്കും വിനോദത്തിനും വേണ്ടിയാണ്. ദീര്‍ഘകാല ബാറ്ററി, വിവിധ സോഫ്റ്റ് വെയറുകള്‍, സുരക്ഷാ അപ്‌ഡേറ്റുകള്‍, പ്രീമിയം യൂറോപ്യന്‍ ബില്‍റ്റ് അനുഭവം, രൂപഭംഗി എന്നിവയ്‌ക്കൊപ്പം എസ് ജി എസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനോടു കൂടിയ 10.3 ഇഞ്ച് 2കെ ഡിസ്‌പ്ലേയും നോക്കിയ ടി21 ലുണ്ട്. ഈടില്‍ വിട്ടുവീഴ്ച ചെയ്യാത്ത, ഉപഭോക്താക്കളുടെ പ്രതീക്ഷിക്കുന്നതെല്ലാം നിറവേറ്റുന്ന ഒരു ടാബ്ലെറ്റാണിതെന്നു എച്ച്എംഡി ഗ്ലോബല്‍ ഇന്ത്യ ആന്‍ഡ് എംഇഎന്‍എ വൈസ് പ്രസിഡന്റ് സന്‍മീത് സിംഗ് കൊച്ചാര്‍ പറഞ്ഞു.

4/64 ജിബി മെമ്മറിയുള്ള വൈഫൈ മോഡലിന് 17999 രൂപയും എല്‍ടിഇ പ്ലസ് വൈഫൈ മോഡലിന് 18999 രൂപയുമാണ് വില. Nokia.com ല്‍ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 1000 രൂപയുടെ പ്രീ-ബുക്കിംഗ് ചെയ്യുന്നവര്‍ക്ക് 1999 രൂപയുടെ സൗജന്യ ഫ്‌ലിപ്പ് കവറും നല്‍കും. നോക്കിയ ടി 21 റീട്ടെയില്‍ സ്റ്റോറുകളിലും പാര്‍ട്ണര്‍ പോര്‍ട്ടലുകളിലും പ്രമുഖ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്.

TAGS: Nokia T21 |