സാംസംഗ് ഗാലക്സി F62 ഓഫ്‌ലൈനില്‍ പുറത്തിറക്കുന്നു; റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍ ലഭ്യം

Posted on: February 24, 2021

പുതിയ സാംസംഗ് ഗാലക്‌സി F62 ലോഞ്ച് ചെയ്യുന്നതിനുള്ള ഏക ഓഫ്‌ലൈന്‍ പങ്കാളികളായി റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകള്‍ എന്നിവ നിയുക്തരായി. 2021 ഫെബ്രുവരി 22 മുതല്‍ സാംസംഗില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍ കാണാനും അനുഭവിച്ചറിയാനും വാങ്ങാനും സാധിക്കും.

സാംസംഗ്് 7nm Exynos 9825 കൊണ്ട് ശാക്തീകരിച്ചിരിക്കുന്ന പുതിയ സാംസംഗ് ഗാലക്‌സി F62 സ്മാര്‍ട്ട് ഫോണില്‍ 2.73 GHz ഒക്ടകോര്‍ പ്രോസസര്‍, 128 GB എക്സ്റ്റന്‍ഡബിള്‍ സ്റ്റോറേജ്, കളര്‍ സൂപ്പര്‍ AMOLED സ്‌ക്രീന്‍ എന്നീ സവിശേഷതകള്‍ അടങ്ങിയിരിക്കുന്നു. ഈ ശ്രേണിയില്‍ മുന്‍നിരയിലുള്ള 7000 mAh ബാറ്ററി ഇതില്‍ ഉള്ളതുകൊണ്ട് ഈ ഫോണിനെ ഗയിമര്‍മാര്‍ക്ക് ഡ്രീം ഫോണാക്കി മാറ്റും. ഫിംഗര്‍പ്രിന്റ് സെന്‍സറുകളും ഫെയ്‌സ് അണ്‍ലോക്ക് ഓപ്ഷനുകളും ഉപയോഗിച്ച് ഫോണ്‍ സുരക്ഷിതമായിട്ടുമുണ്ട്. 64 MP റിയര്‍ ക്യാമറ, അള്‍ട്രാ വൈഡ്, മാക്രോ ഷൂട്ടിംഗ് വാഗ്ദാനം ചെയ്യുന്നു. 6 GB RAM ഉള്ള ഫോണിന് രൂ. 21,499/* അല്ലെങ്കില്‍ 8 GB RAM ഉള്ളതിന് രൂ. 23,499/-* ആണ് വില നിശ്ചയിച്ചിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ഡെബിറ്റ് കാര്‍ഡിലും ക്രെഡിറ്റ് കാര്‍ഡിലും നല്‍കുന്ന രൂ. 2,500 / ന്റെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭ്യമാണ്. ക്രെഡിറ്റ് കാര്‍ഡ് ഇഎംഐയില്‍ സിറ്റിബാങ്കും രൂ. 2,500/ ന്റെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

റിലയന്‍സ് ഡിജിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ബ്രയാന്‍ ബേഡ്, സാംസംഗുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു, ”സാംസങ് ഗാലക്‌സി F62 ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള ഒരേയൊരു ഓഫ്‌ലൈന്‍ പങ്കാളികളാണെന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. റിലയന്‍സ് ഡിജിറ്റല്‍ – മൈ ജിയോ സ്റ്റോറുകളുടെ വമ്പന്‍ നെറ്റ്വര്‍ക്കിലൂടെ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് ഫോണ്‍ ആദ്യമായി അനുഭവിച്ചറിയാനും വാങ്ങാനും സാധിക്കും. ഈ ഫോണിന്റെ പ്രകടനം ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ആഹ്ലാദം പകരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, പ്രത്യേകിച്ചും പലര്‍ക്കും കരസ്ഥമാക്കാന്‍ സാധിക്കുന്ന ഈ ഒരു വിലയില്‍.’

റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോറുകളില്‍ സാംസംഗ് ഗാലക്‌സി F62വാങ്ങാന്‍ ആഗ്രഹിക്കുന്ന ജിയോ ഉപഭോക്താക്കള്‍ക്ക് ഉദ്ഘാടന സമയത്ത് രൂ.10,000/ മൂല്യമുള്ള ബെനിഫിറ്റുകള്‍ അടക്കം മറ്റ് എക്‌സ്‌ക്ലൂസീവ് ഓഫറുകളും ലഭിക്കും. ഈ ആനുകൂല്യങ്ങളില്‍ പ്രീപെയ്ഡ് റീചാര്‍ജായി രൂ.349 / പ്ലാന്‍ തിരഞ്ഞെടുത്താല്‍ തല്‍ക്ഷണ ക്യാഷ്ബാക്ക് ആയി രൂ. 3,000/ ലഭിക്കും, കൂടാതെ പാര്‍ട്ട്ണര്‍ ബ്രാന്‍ഡുകളില്‍ നിന്ന് രൂ. 7,000 /മൂല്യമുള്ള വൗച്ചറുകളും ലഭിക്കുന്നു. ഈ ഓഫര്‍ പുതിയതും നിലവിലുള്ളതുമായ എല്ലാ ജിയോ വരിക്കാര്‍ക്കും ലഭിക്കുന്നതാണ്. * നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

വലിയ ഫോര്‍മാറ്റില്‍ ഉള്ള 450+ റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളും 1800+ മൈ ജിയോ സ്റ്റോറുകളും സഹിതം ഇന്ത്യയിലെ 800-ലധികം നഗരങ്ങളില്‍ സാന്നിധ്യമുള്ള റിലയന്‍സ് ഡിജിറ്റല്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് റീട്ടെയിലറാണ്. ഒപ്പം രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഉപഭോക്താക്കള്‍ക്ക് സേവനം ല്‍ല്‍കുകയും എല്ലാവര്‍ക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കുകയും ചെയ്യുന്നു. 200 ലധികം അന്തര്‍ദ്ദേശീയ, ദേശീയ ബ്രാന്‍ഡുകളും 5000 ലധികം ഉല്‍പ്പന്നങ്ങളും അതിശയകരമായ വിലകളില്‍ ലഭ്യമാക്കുന്ന റിലയന്‍സ് ഡിജിറ്റലിന് ഉപഭോക്താക്കളുടെ ജീവിതശൈലിക്ക് ശരിയായ സാങ്കേതിക പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്നതി മോഡലുകളുടെ ഏറ്റവും വലിയ സെലക്ഷനും ഉണ്ട്. റിലയന്‍സ് ഡിജിറ്റലില്‍, പരിശീലനം സിദ്ധിച്ചതും ഉത്പന്നങ്ങളെ കുറിച്ച് വ്യക്തമായ അറിവുള്ളവരുമായ ജീവനക്കാര്‍ സ്റ്റോറിലെ എല്ലാ ഉത്പന്നങ്ങളെയും കുറിച്ച് ഉപഭോക്താവിന് വേണ്ട വിവരങ്ങളുമായി എപ്പോഴും കൂടെയുണ്ടാകും. ഏറ്റവും പ്രധാനമായി, റിലയന്‍സ് ഡിജിറ്റല്‍ അതിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില്‍പ്പനാനന്തര സേവനവും നല്‍കുന്നു. ചില്ലറവ്യാപാരിയുടെ സര്‍വീസ് വിഭാഗവും ഇന്ത്യയുടെ ഏക ISO 9001 സര്‍ട്ടിഫൈഡ് ഇലക്ട്രോണിക്സ് സര്‍വീസ് ബ്രാന്‍ഡുമായയ റിലയന്‍സ് റെസ്‌ക്യു ആഴ്ചയില്‍ ഏഴു ദിവസവും നിങ്ങളുടെ സഹായത്തിനായി ലഭ്യമാണ്, കൂടാതെ എന്‍ഡ്-ടു-എന്‍ഡ് പരിഹാരങ്ങള്‍ നല്‍കാന്‍ ഇവര്‍ പൂര്‍ണ്ണമായും സജ്ജമാണ്.

വാങ്ങുന്നതിനുള്ള എളുപ്പത്തിനായി, ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോര്‍ സന്ദര്‍ശിക്കുകയോ www.reliancedigital.in ലേക്ക് ലോഗിന്‍ ചെയ്യുകയോ ചെയ്യാം. അത് നിങ്ങള്‍ക്ക് ഇന്‍സ്റ്റാ ഡെലിവറിയും (3 മണിക്കൂറിനുള്ളില്‍ ഡെലിവറി) അവരുടെ അടുത്തുള്ള സ്റ്റോറുകളില്‍ നിന്ന് സ്റ്റോര്‍ പിക്ക്-അപ്പ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, www.reliancedigital.in. ല്‍ ലോഗിന്‍ ചെയ്യുക