22 മുതല്‍ ഗ്യാലക്‌സി എഫ് 62

Posted on: February 17, 2021

എഫ് സീരീസിലെ പുതിയ മോഡലായ 62 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സാംസംഗ്. ഫ്‌ളാഗ്ഷിപ്പ് മോഡലായിരുന്ന ഗാലക്‌സി നോട്ട് 10 ല്‍ നലകിയിരുന്ന എക്‌സിനോസ് 9825 എസ്.ഒ.സി.പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 7000 എം.എ.എച്ച്. ബാറ്ററിയും സവിശേഷതയാണ്. ആ
റ് ജി.ബി. റാം 128 ജി.ബി. പതിപ്പിന് 23,999 രൂപയും എട്ട് ജി.ബി. റാം 128 ജി.ബി, മോഡലിന് 25,999 രൂപയുമാണ് വില. ഈ മാസം 22 മുതല്‍ വില്പന ആരംഭിക്കും.

6.7 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് സൂപ്പര്‍ അമോലെഡ് പ്ലസ് ഇന്‍ഫിനിറ്റി ഒ ഡിപ്ലേയാണ് പ്രധാന ആകര്‍ഷണം. 64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 12 മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍, അഞ്ച് മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍, അഞ്ച് മെഗാപികസല്‍ ഡെപ്ത് സെന്‍സര്‍ എന്നിങ്ങനെ നാലു സെന്‍സറുകളാണു പിന്നിലുള്ളത്.

32 മെഗാ പിക്‌സലാണു സെല്‍ഫി ക്യാമറ. 4 കെ വീഡിയോ റെക്കോര്‍ഡിംഗ് വരെ ഫോണ്‍ പിന്തുണയ്ക്കും. 25 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗും ഫോണിനുണ്ട്.