കയറ്റുമതിയില്‍ വന്‍നേട്ടവുമായി വണ്‍പ്ലസ്

Posted on: February 5, 2020

കൊച്ചി:ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിഭാഗത്തില്‍ 33 ശതമാനം വിപണി വിഹിതവുമായി ആഗോള ടെക്നോളജി ബ്രാന്‍ഡായ വണ്‍പ്ലസ്. 2019ലെ കൗണ്ടര്‍ പോയിന്റ് മാര്‍ക്കറ്റ് മോണിറ്റര്‍ സര്‍വീസ് റിപ്പോര്‍ട്ട്് പ്രകാരം റെക്കോര്‍ഡ് കയറ്റുമതിയാണ് പ്രീമിയം സ്മാര്‍ട്ട്്ഫോണ്‍ വിഭാഗത്തില്‍ വണ്‍പ്ലസ് നേടിയത്. ഇന്ത്യയില്‍ ഒരു വര്‍ഷം 2 ദശലക്ഷം കയറ്റുമതി മറികടക്കുന്ന ആദ്യത്തെ പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായിരിക്കുകയാണ് വണ്‍പ്ലസ്.

‘2019 ഞങ്ങള്‍ക്ക് ശ്രദ്ധേയമായ വര്‍ഷമായിരുന്നു. ഞങ്ങള്‍ കൈവരിച്ച ഓരോ നാഴികക്കല്ലും സാങ്കേതിക വിദ്യയിലെ മികവിനായുള്ള ഞങ്ങളുടെ പരിശ്രമത്തെ ശക്തിപ്പെടുത്തുന്നതാണ്. ആയാസ രഹിതവും മികച്ചതുമായ ഉപയോക്തൃ അനുഭവം സൃഷ്ടിക്കുന്നതില്‍ ഞങ്ങള്‍ മികച്ച സേവനം തുടരും.’ വണ്‍പ്ലസ് സ്ഥാപകനും സി.ഇ.ഒയുമായ പീറ്റ്ലോ പറഞ്ഞു.

2019ലെ വിപണി നേതൃത്വം ശക്തിപ്പെടുത്തിയത് വണ്‍പ്ലസ് 7 സ്മാര്‍ട്ട് ഫോണിന്റെ നേട്ടമാണ്. പ്രീമിയം സ്മാര്‍ട്ട് ഫോണ്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് 2019ല്‍ വണ്‍പ്ലസ് 7ന് ലഭിച്ചത്. അതുപോലെ തന്നെ വണ്‍പ്ലസ് 7പ്രോയുടെ പ്രകടനത്തിലൂടെ കമ്പനിയുടെ അള്‍ട്രാ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയും വര്‍ദ്ധിച്ചു. വണ്‍പ്ലസിന്റെ മൊത്തത്തിലുള്ള പോര്‍ട്ട്‌ഫോളിയോയില്‍ അള്‍ട്രാ പ്രീമിയം വിഭാഗത്തിന്റെ പങ്ക് 2019ല്‍ 25% ആയി ഉയര്‍ന്നു, 2018 ല്‍ ഇത് 2% മാത്രമായിരുന്നു.

TAGS: OnePlus |