വൺ പ്ലസ് ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉത്പാദനം തുടങ്ങും

Posted on: December 4, 2016

oneplus-3-t-big

ന്യൂഡൽഹി : ചൈനീസ് മൊബൈൽ ബ്രാൻഡായ വൺ പ്ലസ് വൈകാതെ ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉത്പാദനം തുടങ്ങും. ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ 18 ശതമാനം വിപണിവിഹിതം നേടാനാണ് വൺ പ്ലസ് ലക്ഷ്യമിടുന്നത്.

വൺപ്ലസ് 3 ടി ആണ് കമ്പനിയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ. അടുത്ത ക്വാർട്ടറിൽ ഉത്പാദനം ആരംഭിക്കുമെന്ന് വൺ പ്ലസ് ജനറൽ മാനേജർ വികാസ് അഗർവാൾ പറഞ്ഞു.

TAGS: OnePlus |