May 2024
സാംസംഗ് ഗാലക്‌സി എസ്9 പ്ലസ്, ഗാലക്‌സി നോട്ട് 9 പുതിയ ആകര്‍ഷക നിറങ്ങളില്‍
Posted on: October 6, 2018
കൊച്ചി : സാംസംഗ് ഗാലക്‌സി എസ് 9 പ്ലസ്, ഗാലക്‌സി നോട്ട് 9 എന്നിവ ആകര്‍ഷകമായ പുതിയ നിറങ്ങളില്‍ അവതരിപ്പിച്ചു. ഗാലക്‌സി എസ് 9 പ്ലസ് ബര്‍ഗണ്ടി റെഡിലും ഗാലക്‌സി നോട്ട് 9 ലാവെണ്ടര്‍ പര്‍പ്പിളിലും ലഭ്യമാകും. ഉല്‍സവ കാലത്തിനു മുന്നോടിയായി തങ്ങളുടെ പതാകവാഹക മോഡലുകള്‍ പുതിയ നിറങ്ങളില്‍ കൂടി അവതരിപ്പിച്ചു നേതൃസ്ഥാനത്തെ മുന്നേറ്റം തുടരാനാണ് സാംസംഗ് ലക്ഷ്യമിടുന്നത്.
പുതിയ സ്മാര്‍ട്ട് ഫോണുകളും സാങ്കേതികവിദ്യകളും ഉപയോഗിച്ചു തുടങ്ങാന്‍ ജനങ്ങള്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വേളയാണ് ഉല്‍സവകാലം. പുതിയ നിറങ്ങളും ആകര്‍ഷകമായ ആനുകൂല്യങ്ങളുമായി വിപണിയിലെത്താന്‍ ഏറ്റവും അനുയോജ്യമായ കാലഘട്ടം കൂടിയാണിതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ സാംസംഗ് ഇന്ത്യയുടെ മൊബൈല്‍ ബിസിനസ് വിഭാഗം ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ ചൂണ്ടിക്കാട്ടി.
ഗാലക്‌സി നോട്ട്9 വാങ്ങുന്നവര്‍ക്ക് 24,999 രൂപ വിലയുള്ള ഗാലക്‌സി വാച്ച് 9,999 രൂപയ്ക്ക് ലഭ്യമാക്കുന്ന ആനുകൂല്യവും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാലക്‌സി എസ്9 പ്ലസ്, ഗാലക്‌സി നോട്ട് 9 എന്നിവ എച്ച്.ഡി.എഫ്.സി. കാര്‍ഡുകളോ പേടിഎം മാളോ ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് ആറായിരം രൂപയുടെ ക്യാഷ് ബാക്ക്, ഗാലക്‌സി നോട്ട്9 വാങ്ങുന്ന ആറായിരം രൂപയുടെ അധിക എക്‌സ്‌ചേഞ്ച് ബോണസ് എന്നീ ആനുകൂല്യങ്ങളും ലഭ്യമാണ്.
TAGS: Samsung Galaxy Note 9 | Samsung Galaxy S 9 Plus |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്