ബാത്ത്‌റൂം തീം മൊബൈൽ ആപ്പുമായി ഹിന്ദ്‌വെയർ

Posted on: September 28, 2016

hindware-dreambath-app-big

കൊച്ചി : ഹിന്ദ്‌വെയർ ലോകത്തിൽ ആദ്യത്തെ ബാത്ത്‌റൂം തീം മൊബൈൽ ആപ്ലിക്കേഷൻ – ഹിന്ദ്‌വെയർ ഡ്രീം ബാത്ത് അവതരിപ്പിച്ചു. ഇതോടൊപ്പം ഒരു കോഫി ടേബിൾ ബുക്കും പുറത്തിറക്കി. ഹിന്ദ്‌വെയർ ബ്രാൻഡ് അംബാസഡറും ബോളിവുഡ് സൂപ്പർ സ്റ്റാറുമായ ഷാരൂഖ് ഖാൻ മുംബൈയിൽ ഹിന്ദ്‌വെയർ ഡ്രീം ബാത്ത് മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉപയോക്താക്കൾക്കും ഡീലർമാർക്കും എളുപ്പത്തിൽ തെരഞ്ഞെടുക്കുവാൻ കഴിയുന്ന 24-ൽ പരം ബാത്ത്‌റൂം തീം സ്റ്റൈലുകളാണ് ഈ ആപ്പ് വഴി ഹിന്ദ്‌വെയർ അവതരിപ്പിക്കുന്നത്.

ഐഒഎസ് ആപ്പ് സ്റ്റോർ വഴിയും ആൻഡ്രോയ്ഡ് പ്ലേ സ്റ്റോർ വഴിയും ഹിന്ദ്‌വെയർ ഡ്രീം ബാത്ത് ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഉപയോക്താവിന് മനസിനിണങ്ങുന്ന തരത്തിലുള്ള വിവിധയിനം ബാത്ത്‌റൂം ഡിസൈനുകൾ ഹിന്ദ്‌വെയർ പ്രൊഡക്ട് ഗാലറിയിൽ അണിനിരത്തിയിട്ടുണ്ട്. ഈ ആപ്പിൽ ഉള്ള ജിപിഎസ് സൗകര്യം ഉപയോഗിച്ച് ഉപയോക്താവിന് എളുപ്പത്തിൽ തങ്ങളുടെ ഏറ്റവും അടുത്തുള്ള ഡീലറെ കണ്ടുപിടിക്കാൻ സാധിക്കും.

ഉപയോക്താവിന്റെ സ്മാർട്ട് ഫോണിൽ ആപ്ലിക്കേഷൻ ലഭിക്കുന്നതിന് ക്യുആർ കോഡ് സ്‌കാൻ ചെയ്താൽ മതി. അല്ലെങ്കിൽ 1800 3000 5580 എന്ന ടോൾ ഫ്രീ നമ്പറിലേക്ക് ഒരു മിസ്ഡ് കോൾ ചെയ്യുന്നത് വഴി ഡൗൺലോഡ് ലിങ്ക് ഫോണിൽ ലഭിക്കും.