ഇറ്റാലിയന്‍ ശേഖരവുമായി ഹിന്ദ്വെയര്‍

Posted on: March 2, 2021

മുന്‍നിര ബാത്ത് വെയര്‍ ബ്രാന്‍ഡായ ഹിന്ദ് വെയര്‍, ഇറ്റാലിയന്‍ ശേഖരം അവതരിപ്പിച്ചു. ആമസോണ്‍ അക്വാഷീറ്റ്, ഫ്ളൂയിഡ് സെന്‍സര്‍ ഫോസെറ്റ്, എലമെന്റ് ഫോസറ്റ്, ടാങ്ക്ലെസ് വാള്‍ മൗണ്ടഡ് ഇഡബ്ല്യുസി എന്നിവയാണ് പുതിയ ഉല്പന്നങ്ങള്‍.

നിശബ്ദമായ ഫ്ളഷിംഗ് ആണ് ആമസോണ്‍ അക്വാഷീറ്റിന്റെ പ്രത്യേകത. അക്വാഷീറ്റ് ഫ്ളഷിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ ഇഡബ്ല്യുസി ആണിത്. നൂതന സാങ്കേതിക വിദ്യ ക്ലോസറ്റിന്റെ ഉപരിതലം തുടച്ചു വൃത്തിയാക്കി അണുവിമുക്തമാക്കും.

കാണാന്‍ മനോഹരമാണ് പുതിയ ഇഡബ്ല്യുസി. അക്വാഫീറ്റിന്റെ ഡ്യൂറാപ്ലാസ്റ്റ് സീറ്റ് കവര്‍ സാവധാനമാണ് അടയുക, അക്വാഷീറ്റ് ഫ്ളഷിംഗ് സാങ്കേതിക വിദ്യ മറ്റ് ക്ലോസറ്റുകളെ അപേക്ഷിച്ച് നിശബ്ദമായ ഫ്ളഷിംഗ് ആണ് നടത്തുക. വെള്ളത്തിന്റെ ഉപയോഗവും കുറവാണ്.

അഴകും ലാളിത്യവും സൗകുമാര്യവും ഒത്തിണങ്ങിയ കോണ്‍ട്രാക്റ്റ്ലെസ് ഫ്ളൂയിഡ് സെന്‍സര്‍ ഫോസറ്റുകളാണ് മറ്റൊരു ഉല്പന്നം. മോഷന്‍ സെന്‍സര്‍ സ്വിച്ച്, ഓട്ടോമാറ്റിക് ഇന്റലിജന്റ് കണ്‍ട്രോളര്‍ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. ക്രോപ്ലേറ്റഡ് ബ്രാസ് ഫിനിഷ് ബോഡിയാണ് മറ്റൊരു ഘടകം.

എലമെന്റ് ഫോസെറ്റുകളാണ് മറ്റൊരു ഉല്പന്നം. സിംഗിള്‍ ഹോള്‍ ഇന്‍സ്റ്റലേഷന്‍, സിംഗിള്‍ ലിവര്‍, റോബോട്ടിക് ഇലക്ട്രോ പ്ലേറ്റിംഗ് എന്നിവയാണ് പ്രത്യേകതകള്‍. 12 കൊല്ലത്തെ വാറന്റിയാണ് ഈ ശ്രേണിയ്ക്കുള്ളത്.

പ്രീമിയം ബാത്ത് റൂം വിഭാഗത്തിനുവേണ്ടി രൂപകല്പന ചെയ്ത ടാങ്ക്ലെസ് വാള്‍മൗണ്ടഡ് ഇഡബ്ല്യുസിയും പുതുമകള്‍ നിറഞ്ഞതാണ്. തീരെ കുറവ് സ്ഥലം മാത്രം മതി ഇത് സ്ഥാപിക്കാന്‍. ബാറ്ററിയിലാണ് ഇത് പ്രവര്‍ത്തിക്കുക. നാലംഗ കുടുംബത്തിന് ഒരു വര്‍ഷത്തേയ്ക്ക് നാലു ബാറ്ററികള്‍ മതിയാകും.

പുതിയ ഉല്പന്നങ്ങളുടെ പ്രചാരണാര്‍ത്ഥം, ഹിന്ദ് വെയര്‍ പുതിയൊരു ടെലിവിഷന്‍ പരസ്യചിത്ര പരിപാടി ആരംഭിച്ചിട്ടുണ്ട്. വിശ്വസ്ഥമായ ബ്രാന്‍ഡിനെ കൂടുതല്‍ മികവുറ്റതാക്കുകയാണ് പ്രചാരണ പരിപാടിയെന്ന് ബ്രില്ലോക്ക, ബാത്ത് പ്രോഡക്ട്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധാന്‍ശു പ്രൊക്രിയാല്‍ പറഞ്ഞു.

പുതിയ ഉപഭോക്താക്കള്‍ക്ക് ജീവിതം അനായാസമാക്കാനുള്ള ഉല്പന്നങ്ങളാണ് ഇഷ്ടമെന്ന് ബ്രില്ലോക്ക ബാത്ത് പ്രോഡക്ട്ഡ് വൈസ് പ്രസിഡന്റ് ചാരു മല്‍ഹോത്ര പറഞ്ഞു.

 

TAGS: Hindware |