ഇന്റെക്‌സ് ഓണം ഓഫർ

Posted on: September 11, 2016

intex-display-big

കൊച്ചി : ഇന്റെക്‌സ് ടെക്‌നോളജീസ് 1500 രൂപയുടെ ആനുകൂല്യങ്ങളും 124 സെന്റീമീറ്റർ എൽ ഇ ഡി ടിവി ഉൾപ്പടെ മറ്റു നിരവധി സമ്മാനങ്ങളുള്ള ഓണം ഓഫറുകൾ പ്രഖ്യാപിച്ചു. ഇന്റെക്‌സ് സ്മാർട്ട് ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബണ്ടിൽഡ് ഓഫറായി ഐഡിയ 4ജി എൽടിഇയും മൂന്നു മാസത്തേക്ക് ഒരു ജിബി ഡാറ്റയും സൗജന്യമായി ആസ്വദിക്കാനുള്ള അവസരവും ലഭിക്കും.

അക്വ സ്‌ട്രോംഗ് 5, അക്വ ക്യൂ 7 എൻ, അക്വ 3 ജി പ്രോ ക്യൂ, അക്വ ജോയ് മോഡലുകൾക്ക് സെപ്റ്റംബർ 30 വരെയാണ് ആനുകൂല്യങ്ങൾ. മ്യൂസിക്, സിനിമ, ഷോപ്പിംഗ്, യാത്ര യൂട്ടിലിറ്റി തുടങ്ങിയവയുമായി ബന്ധപ്പെട്ട ആപ്പുകളിൽ പ്രത്യേക ആനുകൂല്യങ്ങളും ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഇന്റെക്‌സ് ടെക്‌നോളജീസ് ഡയറക്ടർ കേശവ് ബൻസാൽ പറഞ്ഞു. ഉപഭോക്താക്കൾക്ക് മുടക്കുന്ന പണത്തിനു മൂല്യവും മൂല്യവർധനവും നൽകാനാണ് തങ്ങൾ എപ്പോഴും ശ്രമിക്കുന്നതെന്നും അദേഹം പറഞ്ഞു.