ഐസിഐസിഐ ബാങ്ക് വാർഷിക അറ്റാദായം 10,000 കോടി കവിഞ്ഞു

Posted on: April 28, 2015

ICICI-Bank-Board-big

മുംബൈ : മാർച്ച് 31ന് അവസാനിച്ച ധനകാര്യവർഷം ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം മുൻവർഷത്തെ (2013-14) 9810 കോടിയിൽ നിന്ന് 14 % ഉയർന്ന് 11,175 കോടി രൂപയിലെത്തി. നാലാം ക്വാർട്ടറിലെ അറ്റാദായമാകട്ടെ 10 % വർധനവോടെ 2922 കോടിയിലുമെത്തി.

മൊത്തം വായ്പ 14 % വർധിച്ച് 3,87,522 കോടിയിലേക്ക് ഉയർന്നു. കഴിഞ്ഞ ധനകാര്യവർഷം മൊത്തം നിക്ഷേപം 9 % വർധനവോടെ 361563 കോടി രൂപയിലെത്തി.
.