ബാങ്ക് ഓഫ് മഹാരാഷ്ട്ര അറ്റാദായത്തില്‍ 115% വര്‍ധന

Posted on: April 29, 2022

കൊച്ചി : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മാര്‍ച്ച് ത്രൈമാസത്തില്‍ അറ്റാദായം 115% വര്‍ധിച്ച് 355 കോടി രൂപയില്‍ 355 കോടി രൂപയായി. ബാങ്കിന്റെ പ്രധാന ലാഭക്ഷമതാ അനുപാതമായ അറ്റപലിശ മാര്‍ജിന്‍, ഈ ത്രൈമാസത്തില്‍ ആറ് ബേസിസ് പോയിന്റുകള്‍ മെച്ചപ്പെടുത്തി 3.17% ആയി.

അറ്റ പലിശ വരുമാനം ഇതേ കാലയളവില്‍ 1,383 കോടിയില്‍ നിന്ന് 16.6% വര്‍ധിച്ച് 1,612 കോടി രൂപയായി. എന്നാല്‍ ട്രഷറി വരുമാനം 211 കോടിയില്‍ നിന്ന് 28 കോടിയായി കുറഞ്ഞതിനാല്‍ മൊത്തം വരുമാനം 9% ഇടിഞ്ഞ് 4335 കോടി രൂപയില്‍ നിന്ന് 3949 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 1,541 കോടി രൂപയില്‍ നിന്ന് 23.5 ശതമാനം ഇടിഞ്ഞ് 1,179 കോടി രൂപയായി.

കിട്ടാക്കടങ്ങള്‍ നികത്താനുള്ള വകയിരുത്തല്‍ 1376 കോടി രൂപയില്‍ നിന്ന് 569 കോടി രൂപയായി. 1341 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ കാലയളവിലെ മൊത്തം പ്രൊവിഷനുകള്‍ 365 കോടി രൂപയായി കുറഞ്ഞു, ഇത് സ്റ്റാന്‍ഡേര്‍ഡ്, റീസ്ട്രക്ചര്‍ഡ് അക്കൗണ്ടുകളില്‍ നിന്നുള്ള പ്രൊവിഷനുകള്‍ എഴുതിത്തള്ളാന്‍ സഹായിച്ചതായി ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എ. എസ് രാജീവ് പറഞ്ഞു.