15
Wednesday
May 2024
May 2024
ജിയോജിത്തിന് 38.39 കോടി അറ്റാദായം
Posted on: August 3, 2021
കൊച്ചി : നിക്ഷേപ സേവനകമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസത്തില്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 38.39 കോടി രൂപഅറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 24.56കോടി രൂപയെ അപേക്ഷിച്ച് 56 ശതമാനത്തിന്റെ വര്‍ധന.
മൊത്തം വരുമാനം 33 ശതമാനം ഉയര്‍ന്ന് 121 കോടി രൂപയായി. ജിയോജിത്തിന് നിലവില്‍ 11 ലക്ഷത്തിലധികം ഇടപാടുകാരുണ്ട്. 66,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.
TAGS: Geojit Financial Services |
News in this Section