ബാങ്ക് ഓഫ് മഹാരാഷ്ട്ര 2021 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക ഫലങ്ങള്‍

Posted on: May 1, 2021

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര 2021 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 550 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇത് 389 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ദക്ഷിണേന്ത്യയില്‍ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കാന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായി ഉടന്‍ 18 പുതിയ ശാഖകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2021 ഏപ്രില്‍ 29 നാണ് ബാങ്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചത്.

ബാങ്കിന്റെ മൊത്തം ബിസിനസ്സ് 281659 കോടി രൂപയും ബിസിനസ് മിക്‌സ് 174006 കോടി രൂപയും അഡ്വാന്‍സസ് 107654 കോടി രൂപയുമാണ്. നെറ്റ് എന്‍പിഎ 2.48 ശതമാനമായി കുറഞ്ഞ് മൊത്തം വളര്‍ച്ച 42% രേഖപ്പെടുത്തി. കാസ (സി എ എസ് എ) 54% ആണെന്നത് ബാങ്കിന്റെ ഏറ്റവും മികച്ച സവിശേഷതയാണ്.