13
Monday
May 2024
May 2024
വണ്ടര്‍ലായ്ക്ക് 15.79 കോടിയുടെ നഷ്ടം
Posted on: November 7, 2020
കൊച്ചി: അമ്യൂസ്മെന്റ് പാര്‍ക്ക് കമ്പനിയായ ‘വണ്ടര്‍ലാ ഹോളിഡെയ്സി’ന് കോവിഡ് പ്രതിസന്ധി മൂലം 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നു മാസക്കാലയളവില്‍ 15.79 കോടി രൂപയുടെ നഷ്ടം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 16.02 ലക്ഷം രൂപയുടെ ലാഭം നേടിയ സ്ഥാനത്താണ് ഇത്. 2020 മാര്‍ച്ച് മുതല്‍ വണ്ടര്‍ലായുടെ അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ പൂട്ടിക്കിടക്കുകയാണ്.
മാര്‍ച്ച് പകുതിക്കു മുമ്പുതന്നെ കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് പാര്‍ക്കുകള്‍ പൂട്ടി. ഇതുമൂലം വരുമാനം ഏതാണ്ട് പൂര്‍ണമായി ഇല്ലാതെയായെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. നവംബര്‍ 13-ഓടെ ബെംഗളൂരു പാര്‍ക്ക് തുറക്കും.
TAGS: Wonderla Holidays |
News in this Section