ഫാക്ടിന് റെക്കോഡ് ലാഭം

Posted on: November 7, 2020

ഏലൂര്‍: കേന്ദ്ര പൊതുമേഖല വ്യവസായ സ്ഥാപനമായ ഫാക്ടിന് 2020 സെപ്റ്റംബറില്‍ അവസാനിച്ച മൂന്നുമാസ കാലയളവില്‍ 83.07 കോടിയുടെ റെക്കോഡ് അറ്റാദായം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.26 കോടിയായിരുന്നു. 1,047 കോടി രൂപയാണ് മൂന്നുമാസ കാലയളവിലെ വിറ്റുവരവ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 931 കോടിയായിരുന്നു.

മുന്‍ കാലങ്ങളെക്കാള്‍ ഏറ്റവും ഉയര്‍ന്ന ഉത്പാദന നിരക്കാണ് ഈ കാലയളവില്‍ കമ്പനി നേടിയിരിക്കുന്നത്. ഫാക്ടംഫോസ് ഉത്പാദനം 2.36 ലക്ഷം ടണ്ണും അമോണിയം സള്‍ഫേറ്റ് ഉത്പാദനം 0.69 ലക്ഷം ടണ്ണും എത്തി റെക്കോഡിട്ടു.

 

TAGS: FACT |