റിലയന്‍സ് എജിഎം ഓണ്‍ലൈനില്‍

Posted on: July 14, 2020

ന്യൂഡല്‍ഹി : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗം (എജിഎം) നാളെ ഓണ്‍ലൈനായി നടക്കും. പുതിയ വെര്‍ച്വര്‍ പ്ലാറ്റ്‌ഫോമില്‍ 500 ലൊക്കേഷനുകളില്‍ നിന്ന് ഒരു ലക്ഷത്തിലേറെ ഓഹരി ഉടമകള്‍ക്ക് ലോഗിന്‍ ചെയ്ത് പങ്കെടുക്കാവുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.

ലോഗിന്‍, ചോദ്യം ചോദിക്കല്‍, പ്രമേയങ്ങള്‍ക്കു മേലുള്ള വോട്ടിംഗില്‍ പങ്കെടുക്കല്‍ എന്നിവയില്‍ ഓഹരി ഉടമകള്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനവും റിലയന്‍സ് ഒരുക്കിയിട്ടുണ്ട്. വാട്‌സാപ് നമ്പരായ + 91 79771 11111 ഉപയോഗിച്ച് ഇതിനുള്ള ചാറ്റ് ബോട്ടില്‍ കടന്ന് സംശയ നിവാരണം നടത്താം.