ഫാക്ടിന് 976 കോടി ലാഭം

Posted on: June 26, 2020

കൊച്ചി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് 2019 – 20 സാമ്പത്തിക വര്‍ഷം 976 കോടി രൂപയുടെ ലാഭം നേടി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷം ഇത് 163 കോടി രൂപയായിരുന്നു. വാര്‍ഷിക വിറ്റുവരവ് 1,952 കോടി രൂപയില്‍ നിന്ന് 2,770 കോടി രൂപയായി ഉയര്‍ന്നു.

8.45 ലക്ഷം ടണ്‍ ഫാക്ടംഫോസ് ഉത്പാദനമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. എക്കാലത്തെയും ഉയര്‍ന്ന ഉത്പാദനമാണ് ഇതെന്ന് കമ്പനി അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ കാപ്രോലാക്ടം പ്ലാന്റിന്റെ പ്രവര്‍ത്തനം നടപ്പു സാമ്പത്തിക വര്‍ഷം പുനരാരംഭിക്കാനാണ് ഫാക്ടിന്റെ പദ്ധതി.

TAGS: FACT |