റിലയന്‍സ് അവകാശ ഓഹരി ഇഷ്യു മേയ് 20 മുതല്‍

Posted on: May 17, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 53.125 കോടി രൂപ വരുന്ന അവകാശ ഓഹരികളുടെ ഇഷ്യു മേയ് 20 ന് തുടങ്ങി ജൂണ്‍ മൂന്നിന് അവസാനിക്കും. രാജ്യത്തെ ഏറ്റവും വലിയ അവകാശ ഓഹരി ഇഷ്യുവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഹരിയൊന്നിന് 1257 രൂപ നിരക്കിലാണ് അവകാശ ഓഹരികള്‍ നല്‍കുക. മെയ് 14- ന് റെക്കോഡ് ഡേറ്റ് നിശ്ചയിച്ച് നിലവിലുള്ള 15 ഓഹരികള്‍ക്ക് ഒരു ഓഹരി വീതമാണ് അനുവദിക്കുക. അതായത് മെയ് 14 ന് റിലയന്‍സിന്റെ 15 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് അവകാശ ഓഹരിയായി 1257 രൂപ നിരക്കില്‍ ഒരു ഓഹരി കൂടി അനുവദിക്കും.

വെള്ളിയാഴ്ച 1458.90 രൂപയ്ക്കാണ് റിലയന്‍സ് ഓഹരി, വ്യാപാരം അവസാനിപ്പിച്ചത്. അവാകാശ ഓഹരി വിലയേക്കാള്‍ 16 ശതമാനം ഉയര്‍ന്ന നിരക്കാണിത്.