ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: February 13, 2020

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 106.11 പോയിന്റ് കുറഞ്ഞ് 41,459.79 പോയിന്റിലും നിഫ്റ്റി 26.55 പോയിന്റ് കുറഞ്ഞ് 12,174.65 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടൈറ്റാൻ, എസ് ബി ഐ, ഇൻഫോസിസ്, ഹിന്ദ് യൂണിലിവർ, സൺ ഫാർമ, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഡസ് ഇൻഡ് ബാങ്ക്, ടാറ്റാ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, എൻടിപിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |