ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 12, 2020

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 349.78 പോയിന്റ് ഉയർന്ന് 41,565.90 പോയിന്റിലും നിഫ്റ്റി 93.30 പോയിന്റ് ഉയർന്ന് 12,201.20 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ഹിന്ദ് യൂണിലിവർ, കൊട്ടക് ബാങ്ക്, നെസ് ലെ, ഐസിഐസിഐ ബാങ്ക്, എം & എം, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഇൻഡസ് ഇൻഡ് ബാങ്ക്, എസ് ബി ഐ, സൺ ഫാർമ, അൾട്രടെക് സിമന്റ്, ടൈററാൻ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |