ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: February 12, 2020

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 356.85 പോയിന്റ് ഉയർന്ന് 41,572.99 പോയിന്റിലും നിഫ്റ്റി 91.35 പോയിന്റ് ഉയർന്ന് 12,199.25 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാാപരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎൽ ടെക്, ബജാജ് ഓട്ടോ, എം & എം, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഇൻഡസ് ഇൻഡ് ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |