ഓഹരിവിപണിയിൽ നേട്ടത്തോടെ ക്ലോസിംഗ്

Posted on: February 11, 2020

മുംബൈ : ഓഹരിവിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 236.52 പോയിന്റ് ഉയർന്ന് 41,216.14 പോയിന്റിലും നിഫ്റ്റി 76.40 പോയിന്റ് ഉയർന്ന് 12,107.90 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എൻടിപിസി, മാരുതി സുസുക്കി, എസ് ബി ഐ, ബജാജ് ഓട്ടോ, പവർഗ്രിഡ്, ഇൻഡസ്ഇൻഡ് ബാങ്ക്, അൾട്രടെക് സിമന്റ് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.
നെസ്‌ലെ, ഭാരതി എയർടെൽ, എം & എം, ടിസിഎസ്, സൺ ഫാർമ, ഹിന്ദ് യൂണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |