ഫാക്ടിന് 12.66 കോടി ലാഭം

Posted on: January 24, 2020

കൊച്ചി : ഫാക്ടിനു ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 2.66 കോടി രൂപയുടെ അറ്റാദായം. അമ്പലമുകളില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിനു കൈമാറിയ 481.7 ഏക്കര്‍ സ്ഥലത്തിനു ലഭിച്ച 970.32 കോടി രൂപ കൂടി ചേരുമ്പോള്‍ രേഖകളില്‍ ലാഭം 982.98 കോടി രൂപയാകും. കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് 6.26 കോടി രൂപയായിരുന്നു ലാഭം.

ഏപ്രില്‍ – ഡിസംബറില്‍ കാലയളവില്‍ ഉത്പാദനത്തിനും വില്‍പനയിലും വന്‍ വര്‍ധന നേടാനും ഫാക്ടിനു സാധിച്ചു. 5.09 ലക്ഷം ടണ്‍ ഫാക്ടംഫോസ് ഉത്പാദിപ്പിക്കാനാണു ലക്ഷ്യമിട്ടതെങ്കിലും 6.33 ലക്ഷം ടണ്‍ ഉത്പാദിപ്പിക്കാനായി. ഇതില്‍, 6.18 ലക്ഷം ടണ്‍ വളവും വിറ്റഴിച്ചു. അമോണിയം ഫോസ്‌ഫേറ്റ് ഉത്പാദനം ലക്ഷ്യമിട്ട 1.32 ലക്ഷം ടണ്ണിനെക്കാള്‍ വര്‍ധിച്ച് 1.58 ലക്ഷം ടണ്ണിലെത്തി.

TAGS: FACT |