ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നേരിയ നഷ്ടത്തിലും, നിഫ്റ്റി നേരിയ നേട്ടത്തിലും ക്ലോസിംഗ്

Posted on: December 30, 2019

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്‌സ് നേരിയ നഷ്ടത്തിലും, നിഫ്റ്റി നേരിയ നേട്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 17.14 പോയിന്റ് കുറഞ്ഞ് 41,558.00 പോയിന്റിലും നിഫ്റ്റി 10.05 പോയിന്റ് വര്‍ദ്ധിച്ച് 12,255.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

എം ആന്റ് എം, ഹീറോമോട്ടോകോര്‍പ്പ്, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, മാരുതി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ ലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex |