ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: December 19, 2019

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 115.35 പോയിന്റ് വര്‍ദ്ധിച്ച് 41,673.92 പോയിന്റിലും നിഫ്റ്റി 38.05 പോയിന്റ് വര്‍ദ്ധിച്ച്് 12,259.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

യെസ് ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ ടെല്‍, ടാറ്റാമോട്ടോഴ്‌സ്, റിലയന്‍സ്, എം ആന്റ് എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, എച്ച്ഡിഎഫ്‌സി, സണ്‍ഫാര്‍മ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ്, ടിഇസിഎച്ച്എം തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex |