റിലയന്‍സ് വിപണിമൂല്യം 9.5 ലക്ഷം കോടി രൂപ

Posted on: November 20, 2019

ന്യൂഡല്‍ഹി : 9.5 ലക്ഷം കോടി രൂപ വിപണി മൂല്യം നേടുന്ന ആദ്യ കമ്പനിയെന്ന നേട്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ കമ്പനിയുടെ ഓഹരിവില 3.25 % വര്‍ധിച്ച് 1510 രൂപയായി. കഴിഞ്ഞമാസം ആദ്യമായി 9 ലക്ഷം കോടി മൂല്യമെത്തുന്ന ആദ്യ കമ്പനിയെന്ന നേട്ടം റിലയന്‍സ് സ്വന്തമാക്കിയിരുന്നു.

7.9 ലക്ഷം വിപണി മൂല്യവുമായി ടിസിഎസാണ് രാജ്യത്ത് വിപണി മൂല്യത്തില്‍ രണ്ടാം സ്ഥാനത്ത്. ആകെ ഓഹരികളുടെ എണ്ണത്തെ ഓഹരി വില കൊണ്ടു ഗുണിച്ചുകിട്ടുന്നതാണ് വിപണിമൂല്യം. ഇത് ഓഹരിവില മാറുന്നതനുസരിച്ച് മാറിക്കൊണ്ടിരിക്കും.