ഫാക്ടിന് ആറ് കോടി രൂപയുടെ അറ്റാദായം

Posted on: November 16, 2019

കൊച്ചി : ഫാക്ട് നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 6.62 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. നികുതിയടക്കമുള്ള ചെലവുകള്‍ കുറയ്ക്കുന്നതിനു മുന്‍പുള്ള കണക്കെടുത്താല്‍ 77 കോടി രൂപയാണ് കമ്പനിയുടെ ലാഭം.

ഫാക്ടംഫോസ് വില്‍പ്പന ജൂണ്‍ പാദത്തെ അപേക്ഷിച്ച് 190 ശതമാനം കൂടുതലാണെന്നും ഉത്പാദനം 40 ശതമാനം വര്‍ധിച്ചതായും കമ്പനി അറിയിച്ചു. അമോണിയം സള്‍ഫേറ്റിന്റെ ഉത്പാദനത്തില്‍ 72 ശതമാനം വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ പാദത്തെ അപേക്ഷിച്ച് ഫാക്ടം ഫോസ് ഉത്പാദനം 42 ശതമാനവും അമോണിയം സള്‍ഫേറ്റ് ഉത്പാദനം 84 ശതമാനവും വര്‍ധിച്ചു. കമ്പനിയുടെ വരുമാനം ജൂണ്‍ പാദത്തിലെ 351 കോടി രൂപയില്‍ നിന്ന് 930 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 165 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായത്.

TAGS: FACT |