ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: October 22, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 246.32 പോയിന്റ് ഉയർന്ന് 39,298.38 പോയിന്റിലും നിഫ്റ്റി 75.50 പോയിന്റ് ഉയർന്ന് 11,661.85 പോയിന്റിലുമാണ് രാവിലെ 9.24 ന് വ്യാപാരം നടക്കുന്നത്. അധാർമിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളെ തുടർന്ന് ഇൻഫോസിസ് ഓഹരിവില രണ്ടാം ദിവസവും ഇടിഞ്ഞു. ഇൻഫോസിസ് ഓഹരിവില 10 ശതമാനം ഇടിഞ്ഞ് 691 രൂപയിൽ എത്തി.

യെസ് ബാങ്ക്, ഹിന്ദ് യൂണിലിവർ, ടിസിഎസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, ഒഎൻജിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, എൻടിപിസി, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, വേദാന്ത, മാരുതി സുസുക്കി, ഇൻഡസ് ഇൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |