റിലയന്‍സിന്റെ വിപണി മൂല്യം ഒമ്പതുലക്ഷം കോടി

Posted on: October 19, 2019

മുംബൈ : എണ്ണ – ടെലികോം മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം ഒമ്പത് ലക്ഷം കോടി രൂപ കടന്നു. രാവിലെ 10.52-ന് ഓഹരിയൊന്നിന് 14240.50 രൂപ കടന്നതോടെയാണ് ഈ നാഴികക്കല്ലുപിന്നിട്ടത്.

വെള്ളിയാഴ്ച ഒരവസരത്തില്‍ റിലയന്‍സ് ഓഹരിവില രണ്ടു ശതമാനത്തിലധികം വര്‍ധനയോടെ 1428 രൂപ വരെയെത്തിയിരുന്നു. എന്നാല്‍ പിന്നീട് ലാഭമെടുക്കലിനെ തുടര്‍ന്ന് ഇത് കുറഞ്ഞ് 1415.30 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. 8.971 ലക്ഷം കോടി രൂപയാണ് ക്ലോസിംഗില്‍ വിപണി മൂല്യം.

ഇന്ത്യയില്‍ ഒമ്പതുലക്ഷം കോടി രൂപ വിപണിമൂല്യത്തിലെത്തുന്ന ആദ്യ കമ്പനിയെന്ന നേട്ടവും ഇതിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്വന്തമാക്കി 2019 ജനുവരിക്കുശേഷം റിലയന്‍സ് ഓഹരികളുടെ വിലയില്‍ ഇതുവര 27 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണഅ റിലയന്‍സിന്റെ വിപണിമൂല്യം ആദ്യമായി എട്ടുലക്ഷം കോടി രൂപ കവിഞ്ഞത്. ഐ.ടി കമ്പനിയായ ടി. സി. എസും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. നിലവില്‍ രണ്ടാമതുള്ള ടി. സി. എസിന്റെ വിപണി മൂല്യം 7.719 ലക്ഷം കോടി രൂപയാണ്. ആദ്യ പത്തുകമ്പനികളില്‍ പൊതു മേഖലയില്‍ നിന്നുള്ള എസ്. ബി. ഐ. മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്.