14
Tuesday
May 2024
May 2024
ഓഹരിവിപണികൾ നേട്ടത്തിൽ
Posted on: September 13, 2019
മുംബൈ : ഇന്നലെ നഷ്ടത്തിൽ ക്ലോസ് ചെയ്ത ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്സ് 116.58 പോയിന്റ് ഉയർന്ന് 37,220.86 പോയിന്റിലും നിഫ്റ്റി 24.45 പോയിന്റ് ഉയർന്ന് 11,007.25 പോയിന്റിലുമാണ് രാവിലെ 9.28 ന് വ്യാപാരം നടക്കുന്നത്.
മാരുതി സുസുക്കി, ഒഎൻജിസി, ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്സ്, എം & എം തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, എസ് ബി ഐ, ഇൻഡസ് ഇൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
TAGS: BSE Sensex | NSE Nifty |
News in this Section