ഓഹരിവിപണികളിൽ വൻ തകർച്ച ; സെൻസെക്‌സ് 700 പോയിന്റ് ഇടിഞ്ഞു

Posted on: August 1, 2019

മുംബൈ : ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികളിൽ വൻ തകർച്ച. ബിഎസ്ഇ സെൻസെക്‌സ് 700 പോയിന്റും എൻഎസ്ഇ നിഫ്റ്റി 200 പോയിന്റും ഇടിഞ്ഞു.

അമേരിക്കൻ ഫെഡറൽ റിസർവ് കാൽ ശതമാനം പലിശ കുറച്ചതോടെ ആഗോള ഓഹരിവിപണികൾ ഇടിഞ്ഞു. ഒരു ദശാബ്ദത്തിനിടെ ആദ്യമായാണ് ഓഹരിവിപണികൾ കൂട്ടത്തോടെ തകരുന്നത്.

വേദാന്ത, യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികളാണ് ഏറ്റവും കൂടുതൽ തകർച്ച നേരിട്ടത്.

TAGS: BSE Sensex | NSE Nifty |