ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: July 30, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 199.29 പോയിന്റ് ഉയർന്ന് 37,885.66 പോയിന്റിലും നിഫ്റ്റി 58.15 പോയിന്റ് ഉയർന്ന് 11,247.35 പോയിന്റിലുമാണ് രാവിലെ 9.34 ന് വ്യാപാരം നടക്കുന്നത്.

ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടെക് മഹീന്ദ്ര, കൊട്ടക് ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, എൻടിപിസി, ഹീറോ മോട്ടോകോർപ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |