ഓഹരിവിപണികളിൽ കനത്ത നഷ്ടം

Posted on: July 8, 2019

മുംബൈ : ഓഹരിവിപണികളിൽ കനത്ത നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 407.85 പോയിന്റ് കുറഞ്ഞ് 39,105.54 പോയിന്റിലും നിഫ്റ്റി 116.55 പോയിന്റ് കുറഞ്ഞ് 11,694.60 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്. ഓട്ടോ, ബാങ്ക് ഓഹരികൾ നഷ്ടത്തിലാണ്.

എച്ച് സി എൽ ടെക്, ഇൻഫോസിസ്, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ഹീറോ മോട്ടോകോർപ്, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |