ഓഹരി വിപണികള്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 25, 2019

മുംബൈ : ഓഹരിവിപണികള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 311.98 പോയിന്റ് ഉയര്‍ന്ന് 39,434.94 പോയിന്റിലും നിഫ്റ്റി 96.80 പോയിന്റ് ഉയര്‍ന്ന് 11,796.45 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

വേദാന്ത, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, എം ആന്‍ഡ് എം, എച്ച് ഡി എഫ് സി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE |