ഓഹരിവിപണികളിൽ നഷ്ടം

Posted on: June 7, 2019

മുംബൈ : ഓഹരിവിപണികളിൽ നഷ്ടം തുടരുന്നു. ബിഎസ്ഇ സെൻസെക്‌സ് 189.79 പോയിന്റ് കുറഞ്ഞ് 39,339. 93 പോയിന്റിലും നിഫ്റ്റി 57.55 പോയിന്റ് കുറഞ്ഞ് 11,786.20 പോയിന്റിലുമാണ് രാവിലെ 9.31 ന് വ്യാപാരം നടക്കുന്നത്.

വേദാന്ത, യെസ് ബാങ്ക്, ഹീറോ മോട്ടോകോർപ്, എൻടിപിസി, എസ് ബി ഐ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എൽ & ടി, മാരുതി സുസുക്കി, ഹിന്ദ് യൂണിലിവർ, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |