ഓഹരി വിപണി നഷ്ടത്തോടെ ക്ലോസിംഗ്

Posted on: June 4, 2019

മുംബൈ : ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 184.08 പോയിന്റ് കുറഞ്ഞ് 40,083.54 പോയിന്റിലും നിഫ്റ്റി 66.90 പോയിന്റ് കുറഞ്ഞ് 12,021.65 പോയിന്റിലും ഓഹരി വിപണി ക്ലോസ് ചെയ്തു.

യെസ് ബാങ്ക്, എന്‍ടിപിസി, വേദാന്ത, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എല്‍ ആന്റ് ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഏഷ്യന്‍ പെയ്ന്റ്, ഹീറോമോട്ടോകോര്‍പ്പ്, എച്ച് സി എല്‍ ടെക്, ടിസിഎസ്, ബജാജ് ഓട്ടോ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

TAGS: BSE |