ഓഹരി വിപണി നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 21, 2019

മുംബൈ : ഓഹരി വിപണികള്‍ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെന്‍സെക്‌സ് 382.87 പോയിന്റ് കുറഞ്ഞ് 38,969.80 പോയിന്റിലും, നിഫ്റ്റി 119.15 പോയിന്റ് കുറഞ്ഞ് 11,709.10 പോയിന്റിലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.

റിലയന്‍സ്, ഹിന്ദുസ്ഥാന്‍ ലിവര്‍, ബജാജ് ഫിനാന്‍സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടാറ്റാ മോട്ടോഴ്‌സ്, മാരുതി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍, എം. ആന്റ് എം, ടാറ്റാ സ്റ്റീല്‍, തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുന്നു.

TAGS: BSE |