ഓഹരിവിപണികളിൽ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 10, 2019

മുംബൈ : ഓഹരിവിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്‌സ് 95.92 പോയിന്റ് കുറഞ്ഞ് 37,462.99 പോയിന്റിലും നിഫ്റ്റി 22.90 പോയിന്റ് കുറഞ്ഞ് 11,278.90 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

എസ് ബി ഐ, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, അക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ടാറ്റാ സ്റ്റീൽ, എച്ച്‌സിഎൽ ടെക്, യെസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ടിസിഎസ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |