ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: May 10, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 83.71 പോയിന്റ് ഉയർന്ന് 37,642.62 പോയിന്റിലും നിഫ്റ്റി 4.85 പോയിന്റ് ഉയർന്ന് 11,306.65 പോയിന്റിലുമാണ് രാവിലെ 9.42 ന് വ്യാപാരം നടക്കുന്നത്.

റിലയൻസ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, വേദാന്ത, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, ഒഎൻജിസി, കോൾ ഇന്ത്യ, പവർഗ്രിഡ്, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |