വോഡഫോണ്‍ ഐഡിയ അവകാശ ഓഹരിക്ക് ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍

Posted on: May 7, 2019

മുംബൈ: രാജ്യത്തെ മുന്‍ നിര ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ 25000 കോടി സമാഹരിക്കുന്നതിനുള്ള അവകാശ ഓഹരി വില്പന അവസാനിച്ചു. മെയ് 10 ഓടെ ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരികള്‍ ലിസ്റ്റ് ചെയ്യും.

അവകാശ ഓഹരി വില്‍പ്പനക്ക് നിലവിലെ ഓഹരിയുടമകളില്‍ നിന്നും മറ്റ് നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഭ്യന്തര, അന്താരാഷ്ട്ര നിക്ഷേപകരില്‍ നിന്നും പങ്കാളിത്തമുണ്ടായി. 1.08 അധിക മടങ്ങ് അപേക്ഷയാണ് ആകെ ലഭിച്ചത്. രാജ്യത്തെ കോര്‍പറേറ്റ് മേഖലയിലും ടെലികോം രംഗത്തും ഇത്ര വലിയ അവകാശ ഓഹരി വില്പന നടക്കുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്.

വോഡഫോണും ഐഡിയയും ലയിച്ച ശേഷവും ആളുകള്‍ക്ക് സ്ഥാപനത്തിനോടുള്ള അടിയുറച്ച വിശ്വാസമാണ് അവകാശ ഓഹരി വില്‍പനക്ക് ലഭിച്ച ഈ മികച്ച പ്രതികരണത്തിലൂടെ വ്യക്തമാക്കപ്പെടുന്നതെന്ന് വോഡഫോണ്‍ ഐഡിയ സിഇഒ ബലേഷ് ശര്‍മ്മ പറഞ്ഞു.

പുതിയ നിക്ഷേപകരില്‍ നിന്നും നിലവിലെ ഓഹരി ഉടമകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അവകാശ ഓഹരി വില്‍പന വിജയകരമായി അവസാനിപ്പിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വോഡഫോണ്‍ സിഎഫ്ഒ അക്ഷയ മൂന്ദ്ര പറഞ്ഞു.

TAGS: Vodafone - Idea |