ഓഹരി വിപണിയില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: April 30, 2019

മുബൈ : ഓഹരി വിപണി നഷ്ടങ്ങളുടെ ദിനമായിരുന്നു ഇന്ന്.  ബിഎസ്ഇ സെന്‍സെക്‌സ് 35.78 പോയിന്റ് കുറഞ്ഞ് 39031.55 പോയിന്റിലും നിഫ്റ്റി 6.50 പോയിന്റ് കുറഞ്ഞ് 11,748.15 പോയിന്റിലുമാണ് വ്യാപാരം അവസാനിച്ചത്.

എച്ച്‌സിഎല്‍ ടെക്, ടാറ്റാ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ഇന്റസിന്റ് ബാങ്ക്, ഹീറോ മോട്ടോകോര്‍പ്പ്, മാരുതി സുസുക്കി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.

TAGS: BSE Sensex |