സെൻസെക്‌സിൽ 495 പോയിന്റ് നഷ്ടം

Posted on: April 22, 2019

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 495.10 പോയിന്റ് കുറഞ്ഞ് 38,645 പോയിന്റിലും നിഫ്റ്റി 158.35 പോയിന്റ് കുറഞ്ഞ് 11,594 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പാണ് വിപണിയെ തളർത്തിയത്.

ടിസിഎസ്, ഇൻഫോസിസ്, ടാറ്റാ മോട്ടോഴ്‌സ്, എൽ & ടി, എൻടിപിസി, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

യെസ് ബാങ്ക്, റിലയൻസ്, അക്‌സിസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |