സെൻസെക്‌സിൽ 354 പോയിന്റ് നഷ്ടം

Posted on: April 10, 2019

മുംബൈ : ഓഹരിവിപണിയിൽ നഷ്ടത്തോടെ ക്ലോസിംഗ്. ബിഎസ്ഇ സെൻസെക്‌സ് 353.87 പോയിന്റ് കുറഞ്ഞ് 38,585 പോയിന്റിലും നിഫ്റ്റി 87.65 പോയിന്റ് കുറഞ്ഞ് 11,584 പോയിന്റിലുമാണ് വ്യാപാരമവസാനിപ്പിച്ചത്.

ടാറ്റാ മോട്ടോഴ്‌സ്, ഹിന്ദ് യൂണിലിവർ, കൊട്ടക് ബാങ്ക്, സൺ ഫാർമ, ബജാജ് ഓട്ടോ, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നേട്ടംകൈവരിച്ചു.

എച്ച്ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ഭാരതി എയർടെൽ, എച്ച്ഡിഎഫ്‌സി, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, എച്ച്‌സിഎൽ ടെക്, ടാറ്റാ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |