ഓഹരിവിപണികളിൽ നഷ്ടം

Posted on: April 9, 2019

മുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഓഹരിവിപണികളിൽ നേരിയ നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 6.48 പോയിന്റ് കുറഞ്ഞ് 38,694 പോയിന്റിലും നിഫ്റ്റി 14.10 പോയിന്റ് കുറഞ്ഞ് 11,590 പോയിന്റിലൂമാണ് രാവിലെ 9.36 ന് വ്യാപാരം നടക്കുന്നത്.

ഭാരതി എയർടെൽ, വേദാന്ത, പവർഗ്രിഡ്, ഹിന്ദ് യൂണിലിവർ, എം & എം, യെസ് ബാങ്ക്, എസ് ബി ഐ തുടങ്ങിയ ഓഹരികൾ നേട്ടം കൈവരിച്ചു.

ഏഷ്യൻ പെയിന്റ്‌സ്, സൺ ഫാർമ, ബജാജ് ഫിനാൻസ്, കൊട്ടക് ബാങ്ക്, ഹീറോ മോട്ടോകോർപ്, റിലയൻസ്, ഇൻഡസ് ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |