ഓഹരിവിപണികൾ നേട്ടത്തിൽ

Posted on: April 8, 2019

മുംബൈ : ഓഹരിവിപണികളിൽ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 116.03 പോയിന്റ് ഉയർന്ന് 38,978 പോയിന്റിലും നിഫ്റ്റി 26.90 പോയിന്റ് ഉയർന്ന് 32,116 പോയിന്റിലുമാണ് രാവിലെ 9.23 ന് വ്യാപാരം നടക്കുന്നത്.

ടാറ്റാ സ്റ്റീൽ, ഇൻഫോസിസ്, പവർഗ്രിഡ്, ഭാരതി എയർടെൽ, എൽ & ടി, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമ, ഹിന്ദ് യൂണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

റിലയൻസ്, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, എച്ച്‌സിഎൽ ടെക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |